TAGS

തുടര്‍ച്ചയായ മൂന്നാം തവണയും കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തില്‍ ജനവിധി തേടാനൊരുങ്ങുകയാണ് പി.ടി.എ. റഹിം എംഎല്‍എ. സമാനതകളില്ലാത്ത തരത്തില്‍ മണ്ഡലത്തില്‍ വികസനം എത്തിച്ചുവെന്നാണ് എംഎല്‍എയുടെ അവകാശവാദം. എന്നാല്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പി.ടി.എ. റഹിം മനോരമ  ന്യൂസിനോട് പറഞ്ഞു. 

2011ലും 2016ലും മികച്ച വിജയമാണ് കുന്ദമംഗലത്ത് പി.ടി.എ. റഹീം നേടിയത്. മണ്ഡലം കൈവിട്ടുപോകാതിരിക്കാന്‍ പി.ടി.എ. റഹീമിന് വീണ്ടും അവസരം നല്‍കാനാണ് സിപിഎമ്മിലെ ധാരണ. പിടിഎ റഹിമിന്‍റെ നേതൃത്വത്തിലുള്ള നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് കഴിഞ്ഞ വര്‍ഷമാണ് ഐഎന്‍എലില്‍ ലയിച്ചത്. യുഡിഎഫില്‍ മുസ്്ലിം ലീഗാകും കുന്ദമംഗലത്ത് മല്‍സരിക്കുക. യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം സ്ഥാനാര്‍ഥിയാകാനാണ് സാധ്യത.