vasavanjose-05

ഔദ്യോഗിക പ്രഖ്യാപനം വരും മുന്‍പേ വി.എന്‍. വാസവനായി ഏറ്റുമാനൂരില്‍ പ്രചാരണം തുടങ്ങി കേരള കോണ്‍ഗ്രസ്.  വാസവനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കണ്ട് പ്രചാരണത്തിനിറങ്ങണമെന്നാണ് അണികളോടുള്ള ജോസ് കെ മാണിയുടെ  ആഹ്വാനം. പാലായില്‍ ജോസ് കെ മാണിയുടെ വിജയമാണ് ആത്യന്തിക ലക്ഷ്യമെന്ന് പ്രഖ്യാപിച്ച വാസവന്‍ തുടര്‍ഭരണമുണ്ടായാല്‍ ജോസിനെ മന്ത്രിയാക്കുമെന്നും വ്യക്തമാക്കി. 

   

വി.എന്‍. വാസവനായി അരയും തലയും മുറുക്കി പ്രചാരണത്തിനിറങ്ങി കഴിഞ്ഞു കേരള കോണ്‍ഗ്രസ് അണികളും നേതൃത്വവും. കാരണം പാര്‍ട്ടി ചെയര്‍മാന്‍ വ്യക്തമാക്കും. 

 ജോസുമായുള്ള ആത്മബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു വാസവന്‍റെ വാക്കുകള്‍. 

 ജോസിന് മന്ത്രിസ്ഥാനം ഉറപ്പിക്കുന്നത് പ്രചാരണരംഗത്ത് ഗുണം ചെയ്യുമെന്ന് എല്‍ഡിഎഫും സിപിഎമ്മും കണക്ക്കൂട്ടുന്നു. 

 

യുഡിഎഫിന്‍റെയും എന്‍ഡിഎയുടെയും സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുമ്പോള്‍ ഏറ്റുമാനൂരില്‍ എല്‍ഡിഎഫിന്റെ കണ്‍വെന്‍ഷനുകള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും.