വിശ്വാസവും വികസനവും പോരടിച്ച തൃപ്പൂണിത്തുറയില്‍ ആരു ജയിക്കുമെന്നത് പ്രവചനാതീതം. ബാബു കാണാത്ത വികസനമുന്നേറ്റം തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ കാണുമെന്നാണ് സ്വരാജിന്റെ പക്ഷം .രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ ചങ്കിടിപ്പൊട്ടുമില്ലെന്ന് ബാബുവും പ്രതികരിച്ചു 

മല്‍സരം രണ്ടുശൈലിയിലായിരുന്നെങ്കിലും തൃപ്പൂണിത്തുറയിലേത് കനത്തപോരാട്ടമായിരുന്നു. കാല്‍നൂറ്റാണ്ട് തൃപ്പൂണിത്തുറയെ ഒപ്പം നിര്‍ത്തിയിട്ടും ബാബുവിനാകാത്ത വികസനകുതിപ്പാണ് യുഡിഎഫ് ഗോള്‍മുഖത്തേക്ക് സ്വരാജ് തൊടുക്കുന്ന ഫ്രീകിക്ക്. വിശ്വാസം മുറുകെ പിടിക്കുന്ന തൃപ്പൂണിത്തുറയിലെ ജനം ഇടതിന് കനത്ത പ്രതിരോധം തീര്‍ക്കുമെന്ന് ബാബുവു.  ടൈബ്രേക്കറിലേക്ക് നീണ്ട ഈ പോരാട്ടത്തിലാര് കപ്പടിക്കുമെന്നറിയാന്‍ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളും അഴിമതി ആരോപണവും  നേരിട്ട 2016ലെ ആളല്ല താനെന്ന് പറയുന്ന ബാബുവിന് രാഷ്ട്രീയഭാവി തന്നെ നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ ചങ്കിടിപ്പൊട്ടുമില്ല 

ബിജെപിയിലേക്ക്  പോയെന്ന് കരുതുന്ന യുഡിഎഫ് വോട്ട് തിരിച്ചുവരുമെന്നും ബാബു കരുതുന്നു.  2021ലും ശൈലിക്ക് ഒരു മാറ്റവുമില്ല സ്വരാജിന്. തിരഞ്ഞെടുപ്പിന് മുമ്പും പിമ്പും പറയാനുള്ളതും ഒന്നു തന്നെ  അന്നത്തെ അതേ ആത്മവിശ്വസം ഇന്നുമുണ്ട് ..  മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചു കയറും .   4116 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു 2016ലെ  സ്വരാജിന്റെ അട്ടിമറി ജയം. ഒപ്പം നില്‍ക്കുമെന്ന് ഉറച്ചുവിശ്വസിച്ച മരട് കേവലം 300വോട്ടിന്റെ മാത്രം ഭൂരിപക്ഷം മാത്രം നല്‍കി ബാബുവിനെ കൈവിട്ടു ബിജെപിക്കാകട്ട  പതിനേഴായിരത്തോളം വോട്ടിന്റെ വര്‍ധനയും . ഈ കുതിപ്പ് സംഘടനാതലത്തിലുണ്ടാക്കിയ ഉണര്‍വിലാണ് ബിജെപി സ്ഥാനാര്‍ഥി കെഎസ് രാധാകൃഷ്ണന്റെ പ്രതീക്ഷ.