പാലായിൽ ഇഞ്ചോടിഞ്ച് പോരാട്ടം കടന്ന് ലീഡുയര്‍ത്തി മാണി സി.കാപ്പന്‍. മാണി സി.കാപ്പന്റെ ലീഡ് അയ്യായിരം കടന്നു. ഇടത് കേന്ദ്രങ്ങളിലും കാപ്പനാണ് മുന്നേറ്റം എന്നതാണ് ശ്രദ്ധേയം. പാലക്കാട്ട്  ഇ.ശ്രീധരന്റെ ലീഡ് കുറയുന്നു, രണ്ടായിരത്തിനടുത്തേക്ക് താഴ്ന്നു. തവനൂരില്‍ കെ.ടി.ജലീല്‍ പിന്നില്‍ തുടരുന്നു. ഫിറോസ് കുന്നംപറമ്പില്‍ ആണ് തുടക്കം മുതല്‍ മുന്നില്‍. വടകരയില്‍ കെ.കെ.രമ മുന്നില്‍ തുടരുന്നു. 

പൂഞ്ഞാറില്‍ പി.സി.ജോര്‍ജ് മൂന്നാംസ്ഥാനത്ത് തന്നെ. എണ്ണായിരത്തിേലറെ വോട്ടിന് പിന്നില്‍. തൃശൂരില്‍ 13 ഇടത്തും എല്‍ഡിഎഫിനാണ് ലീഡ്. ഉടുമ്പഞ്ചോലയില്‍ എം.എം.മണിയുടെ ലീ‍ഡ് 13000 കടന്നു. 

വോടെണ്ണലിന്റെ രണ്ട് റൗണ്ട് കഴിഞ്ഞപ്പോള്‍ ഇടതുതരംഗത്തിന്റെ സൂചന പുറത്തുവരികയാണ്. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രം യുഡിഎഫ് മുന്നില്‍. നേമത്തും പാലക്കാട്ടും എന്‍ഡിഎ മുന്നില്‍, കുമ്മനം ലീഡ് 510 മാത്രമാണ്.