TAGS

ഒന്നാം പിറന്നാളിന്റെ നിറവില്‍ ഉടന്‍ പണം ത്രീ പോയിന്റ് ഒ. മല്‍സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും വമ്പന്‍ സമ്മാനങ്ങളുമായാണ് മഴവില്‍ മനോരമയിലെ ജനപ്രിയ പരിപാടി പിറന്നാളാഘോഷിക്കുന്നത്.

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാണ് ഉടന്‍ പണം ജൈത്രയാത്ര തുടങ്ങിയത്. വിനോദവും വിജ്ഞാനവുമായി ക്യാംപസിലും കല്യാണവീടുകളിലുമൊക്കെ എടിഎം പണവുമായി കടന്നുചെന്നപ്പോള്‍ ആദ്യരണ്ടുഭാഗങ്ങളും വിജയചരിത്രമെഴുതി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ തോല്‍പ്പിച്ചാണ് ഉടന്‍പണം ത്രി പോയിന്റ് ഒ ഒരുവയസ് തികച്ചത്. വിനോദമൂല്യം ഒട്ടുചോരാതെ സാങ്കേതികത ഉള്‍ച്ചേര്‍ത്ത് തയ്യാറാക്കിയ എപ്പിസോഡുകള്‍ ജനസ്വീകാര്യതയില്‍മുന്നില്‍നിന്നു. പരിപാടി ഒരാണ്ട് തികയ്ക്കുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ സന്തോഷിക്കാന്‍ വകയുണ്ട്.

മനോരമ മാക്സിലൂടെ ഉടന്‍പണത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കൈനിറയെ പണംനേടാം. ഓരോ ചോദ്യത്തിനും ഓരോ വിജയി. നാളെ വരെ (ജൂലായ് 9) വരെ നീണ്ടുനില്‍ക്കുന്ന പിറന്നാള്‍ എപ്പിസോഡുകളില്‍ പങ്കെടുക്കുന്നവരും പ്രേക്ഷകരെ ഞെട്ടിക്കും.