TAGS

ഉടന്‍ പണം 3.0യുടെ കടുത്ത ആരാധകനെ ഒടുവില്‍ കണ്ടെത്തി. ഇന്ന് (ചൊവ്വ) രാത്രി ഒന്‍പതിന് ആ ആരാധകന്റെ വിശേഷങ്ങളുമായാണ് മഴവില്‍ മനോരമയില്‍ ഉടന്‍പണം എത്തുന്നത്.

യൂട്യൂബില്‍ ഉടന്‍പണത്തിന്റെ ഓരോ എപ്പിസോഡിനും എസ്ഡിയുടെ കമന്റുണ്ടാവും. പലതും നീണ്ട വിശകലനമാകും. യൂട്യൂബിലെ ആരാധകലക്ഷങ്ങള്‍ക്കിടിയില്‍നിന്ന് ഒടുവില്‍ എസ്ഡിയെ കണ്ടെത്തി. തൃശൂര്‍ സ്വദേശി സുനില്‍ ഡാനിയേല്‍.

സുനില്‍ ഡാനിയേലും ഭാര്യ ലിന്‍സിയുമാണ് ഉടന്‍പണത്തിന്റെ ഇന്നത്തെ എപ്പിസോഡില്‍ പങ്കെടുക്കുന്നത്. എപ്പിസോഡുകള്‍ മുടങ്ങാതെ കാണുന്ന സുനില്‍ അത് വിലയിരുത്തുന്നതില്‍ കാണിക്കുന്ന സൂക്ഷ്മതയും ശ്രദ്ധേയമാണ്. ഉടന്‍പണത്തിന്റെ അവതാരകര്‍ക്ക് മുമ്പ് ഓസ്കര്‍ മാതൃകയില്‍ ശില്‍പങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ട് എസ്ഡി. സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സുനില്‍ വിനോദ സഞ്ചാര മേഖലയില്‍ അറിയപ്പെടുന്ന ഗൈഡുമാണ്.