തിരുവിതാംകൂറിലെ അവസാനരാജാവായിരുന്ന ശ്രീചിത്തരതിരുനാള്‍ ബാലരാമവര്‍മയെക്കുറിച്ച് ഒരുവെബ് സീരീസില്‍ വന്ന പരാമര്‍ശത്തിനെതിരെ രാജകുടുംബം. വെബ്സീരീസില്‍ കാണിക്കുന്ന സംഭവങ്ങള്‍ സത്യവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി മനോരമ ന്യൂസിനോട് പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിലെ ശാസ്ത്ര ഗവേഷണത്തെക്കുറിച്ചുള്ള സീരീസിലാണ് ശ്രീചിത്തരതിരുനാളിനെ മോശമായി ചിത്രീകരിക്കുന്നത്.
ഇന്ത്യകൈവരിച്ച ശാസ്ത്രനേട്ടങ്ങള്‍ പ്രമേയമാക്കുന്ന വെബ്സീരീസില്‍ തിരുവിതാംകൂറിലെ അവസാന ഭരണാധികാരിയായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മയ്ക്ക് നേരെ അഴിമതി ആരോപണം ഉന്നയിക്കുന്നത് വിക്രംസാരാഭായി, ഹോ മി ജെ.ഭാഭ, എ.പി.ജെ. അബ്ദുല്‍ കലാം എന്നിവരുട ജീവിതാനുഭവങ്ങളാണ് വെബ്സീരീസിന്റെ പ്രമേയം . രാജാവിന്റെ പ്രതിച്ഛായ മോശമാക്കുന്ന സംഭാഷണങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിനെതിരെയാണ് ശ്രീചിത്തിരതിരുനാളിന്റെ അനന്തരവള്‍ കൂടിയായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി രംഗത്തുവന്നത്
വിവാദങ്ങളിലൂടെ ശ്രദ്ധനേടുകയെന്ന രീതി അവസാനിപ്പിക്കണമെന്നാണ് രാജകുടുബാത്തിന്റെ ആവശ്യം. വേണ്ടിവന്നാല്‍ തുടര്‍നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.