മാർമോസെറ്റ് വിഭാഗത്തിൽപ്പെട്ട കുരങ്ങിനു മണ്ണുത്തി വെറ്ററിനറി കോളജ് ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയ നടത്തി. കുന്ദംകുളം സ്വദേശി ഹിഷാമിന്റെ അനുമതിയുള്ള 3 വയസ്സു പ്രായമുള്ള വളർത്തു കുരങ്ങിനെ പ്രസവത്തിൽ സങ്കീർണമായ ബുദ്ധിമുട്ടുകളെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. സാധാരണ പ്രസവത്തിനായി മരുന്നുകൾ നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല.
അൾട്ര സൗണ്ട് പരിശോധനയിലാണു 3 കുട്ടികൾക്കും ജീവനില്ലെന്നു തിരിച്ചറിഞ്ഞത്. സിസേറിയൻ നടത്തി 3 കുഞ്ഞുങ്ങളേയും പുറത്തെടുത്തു. അമ്മക്കുരങ്ങ് സുഖംപ്രാപിച്ചു വരുന്നു. വെറ്ററിനറി ഡോക്ടർമാരായ ഡോ.സി. ജയകുമാർ, ഡോ. ഹിരൻ ഹർഷൻ, ഡോ. മാഗ്നസ് പോൾ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.