കെ.എസ്.ആര്.ടി.സി ഇന്നലെ ഉദ്ഘാടനം ചെയ്ത ഇലക്ട്രിക് ബസ് വഴിയില്‍ നിന്നു. തിരുവനന്തപുരം നഗരത്തിലെ ബ്ലൂ സര്‍ക്കിള്‍ സര്‍വീസിനായി വിട്ടുകൊടുത്ത രണ്ടുബസ്സുകളിലൊന്നാണ് പണിമുടക്കിയത്. ജീവക്കാര്‍ ശമ്പളംപോലും നല്കാനാകാതെ നാനൂറ്കോടി രൂപ മുടക്കി ഇലക്ട്രിക് ബസ്സുകള്‍ വാങ്ങുന്നതിനെതിരെ ഇടതുസംഘടനകള്‍ അടക്കം പ്രതിഷേധമുയര്‍ത്തിയിരുന്നു.
ഉദ്ഘാടനം ചെയ്ത് ഇരുപത്തിനാലുമണിക്കൂര്‍ പിന്നിട്ടതേയുള്ളു. തൊണ്ണൂറ്റഞ്ച് ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് ബസ് പണിമുടക്കി. തിരുവനന്തപുരം നഗത്തിലെ ഹ്രസ്വദൂര സര്‍വീസിനായി വിട്ടുനല്‍കിയ രണ്ടുബസ്സുകളിലൊന്നാണിത്. യാത്രക്കാരെ ഇറക്കി മറ്റൊരുബസ്സില്‍ കൊണ്ടുപോയി. തുടര്‍ന്ന് മൊബൈല്‍ വര്‍ക്ക്ഷോപ് വാഹനം എത്തി കെട്ടിവലിച്ച് വികാസ്ഭവന്‍ ഡിപ്പോയിലേക്ക് കൊണ്ടുപോയി
ബസ് കേടായതിന്റെ കാരണം അറിയില്ല.ബാറ്ററിയുടെ തകരാറാണെന്നാണ് പ്രാഥമിക നിഗമനം. ഹരിയാണയില്‍ നിന്ന് ഒരുമാസം മുമ്പ് വാങ്ങി ട്രയല്‍ റണ്‍ നടത്തി ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ബസാണിത്. ഘട്ടംഘട്ടമായി നഗര ഗതാഗത്തിന് ഇലക്ട്രിക് ബസ് ഉപയോഗിക്കാനുള്ള നാനൂറുകോടിരൂപയുടെ പദ്ധതിയുടെ ഭാഗമായി വാങ്ങിയ ബസ്സാണിത്. ആദ്യഘട്ടത്തില്‍ ഇരുപത്തഞ്ച് ബസ്സുകളാണ് നിരത്തിലിറക്കുന്നത്
ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പോലും നിവൃത്തിയില്ലാതെ നട്ടംതിരിയുന്ന കെ.എസ്.ആര്.ടി.സി ഇത്രയും തുകമുടക്കി പുതിയ ബസ്സുകള്‍ വാങ്ങുന്നതിനെതിരെ ഇടതുസംഘടനകളുടെ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. ഇന്നലെ ബസ് സര്‍വീസിന്റെ ഉദ്ഘാടന വേളയിലും ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു