pattambiwb

TAGS

തകര്‍ന്ന റോഡിലെ ചെളിവെള്ളത്തില്‍ കുളിച്ച് യുവാവിന്റെ പ്രതിഷേധം. പട്ടാമ്പി നഗരത്തിലെ റോഡ് തകര്‍ച്ചയിലാണ് കരിമ്പുള്ളി സ്വദേശി ഷമ്മില്‍ റോഡിലെ കുഴിയില്‍ െകട്ടിനിന്ന വെള്ളത്തില്‍ കുളിച്ചത്. കുഴിയില്‍ വാഴ നട്ടും പ്രതിഷേധത്തിന്റെ വ്യാപ്തി കൂട്ടി. 

 

പാലക്കാട് ഗുരുവായൂർ സംസ്ഥാന പാതയിലെ പട്ടാമ്പി ഭാഗത്തെ റോഡുകൾ മഴ കനത്തതോടെ പൂര്‍ണമായും തകര്‍ന്നു. വാടാനാംകുറുശ്ശി മുതൽ മേലെ പട്ടാമ്പി ജംങ്ഷന്‍ വരെയുള്ള ഭാഗത്ത് വലിയ കുഴികൾ രൂപപ്പെട്ടു. റോഡിലെ കുഴികൾ അടയ്ക്കണമെന്നും ജനങ്ങൾക്കുണ്ടാക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകളും പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് യുവാവിന്റെ വേറിട്ട പ്രതിഷേധം. ഇനി യാത്രയ്ക്കും കുളിക്കാനും ഒരിടം മതിയെന്ന് ഉറക്കെപ്പറഞ്ഞായിരുന്നു കുളി.  

 

കിഫ്ബി വഴി അന്‍പത് കോടി ചെലവില്‍ റോഡ് നിര്‍മാണം വൈകില്ലെന്നാണ് മുഹമ്മദ് മുഹ്സില്‍ എംഎല്‍എയുടെ പ്രതികരണം. പ്രാരംഭ നടപടികള്‍ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. മഴക്കാലത്ത് റോഡിൽ രൂപപ്പെട്ട കുഴികളിൽ വീണ് നിരവധി അപകടങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ പട്ടാമ്പിയിലുണ്ടായത്. റോഡ് തകര്‍ച്ചയില്‍ ഏറെനേരം ഗതാഗതക്കുരുക്കും പതിവാണ്.