സ്തനാര്‍ബുദം മുന്‍കൂട്ടി കണ്ടെത്താന്‍ ഇടയ്ക്കിടെയുള്ള പരിശോധനകള്‍ ഉചിതമാണെന്ന് വിദഗ്ധരായ ഡോക്ടര്‍മാര്‍ പറയുന്നു. സ്ത്രീകള്‍ക്കു തന്നെ സ്വയംപരിശോധിച്ചാല്‍ പലപ്പോഴും സ്തനാര്‍ബുദത്തിന്റെ സൂചനകള്‍ മനസിലാകും. കൃത്യമായ ചികില്‍സ ഉറപ്പാക്കണം. തടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പരിശോധന നടത്തണം. തൃശൂര്‍ അമല മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോക്ടര്‍ ബെറ്റ്സി തോമസ് ആണ് ആരോഗ്യ സൂക്തത്തില്‍ ഇന്ന്.