TAGS

പേരമരത്തണലില്‍ ഒരു വിദ്യാലയം. പത്തനംതിട്ട സീതത്തോട്ടിലാണ് ഇരുനൂറിലധികം പേരമരങ്ങള്‍ നിറഞ്ഞ സര്‍ക്കാര്‍ സ്കൂള്‍ ഉള്ളത്. കുട്ടികള്‍ കനിഞ്ഞാലേ പേരപ്പഴം കാണാന്‍ കഴിയൂ.

ആങ്ങമൂഴി ഗുരുകുലം യുപി സ്കൂളിലേക്ക് പേര മരങ്ങൾ സ്കൂളിനു തണൽ ഒരുക്കുന്ന കാഴ്ചകൾ കാണേണ്ടതു തന്നെയാണ്. തണലിനൊപ്പം നല്ല മധുരമുള്ള പേരയ്ക്കാ കൂടി ലഭിക്കുമെങ്കിൽ സംഭവം പൊളിച്ചേനേ. പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2018 ൽ നടപ്പാക്കിയ ഫലവൃക്ഷത്തൈ നടീൽ പദ്ധതിയുടെ ഭാഗമായാണ് പേരവനം പദ്ധതിയുടെ തുടക്കം. സ്കൂളിനു ചുറ്റോടു ചുറ്റും ഇരുനൂറിലധികം പേര മരങ്ങളാണ് നട്ടുവളർത്തിയിരിക്കുന്നത്.  

കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർക്കായിരുന്നു പരിപാലന ചുമതല. ഇവയുടെ സംരക്ഷണം കുട്ടികൾ കൂടി ഏറ്റെടുത്തതോടെ മിക്ക തൈകളും നഷ്ടപ്പെടുത്താതെ വളർത്തി എടുക്കാൻ കഴിഞ്ഞതായി സ്കൂൾ അധ്യാപകൻ ടി.എ നിവാസ് പറയുന്നു. ഒഴിവു സമയങ്ങളിൽ പേര മര തണലിലാണ് കുട്ടികളുടെ വിശ്രമം. കായ്ക്കുമ്പോഴേ കുട്ടികള്‍ പിടികൂടിയില്ലെങ്കില്‍ ഇത് ഫലവൃക്ഷത്തോട്ടമാകും. സ്കൂളിലെ പേരത്തോട്ടം കാണാന്‍ സഞ്ചാരികളും എത്താറുണ്ട്.