TOPICS COVERED

പേരമരമുണ്ടോ വീട്ടില്‍? പേരയ്ക്ക എല്ലാവര്‍ക്കും ഇഷ്ടമാണ്. വീട്ടിലോ പറമ്പിലോ ഇല്ലെങ്കില്‍ കടയില്‍ നിന്നെങ്കിലും വാങ്ങി കഴിക്കാറുള്ളവരുമാണ് നമ്മള്‍. പക്ഷെ പേരമരത്തിന്‍റെ ഇല ശ്രദ്ധിച്ചിട്ടുണ്ടോ? ഒരുപാട് ഔഷധഗുണങ്ങള്‍ പേരമരത്തിനുണ്ട്. 

പേരമരത്തിന്‍റെ ഇല നിരവധി രോഗങ്ങള്‍ക്ക് പ്രതിവിധിയായി ഉപയോഗിക്കാം.  പേരയ്ക്ക പോലെ തന്നെ പേരയുടെ ഇലകളും വേരുകളും  തളിരിലകളും ഔഷധമായി ഉപയോഗിക്കുന്നു.

പേരയിലയില്‍ നിരവധി പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ വളരെ ഫലപ്രദമാണ് പേരയിലയിട്ട് തിളപ്പിച്ച വെളളം.   ആന്റിഓക്സിഡന്റ് ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ പേരയിലയില്‍ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.പേരയിലയിൽ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങൾ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പല്ലുവേദന, മോണയിലെ നീര്‍വീക്കം, ഓറല്‍ അള്‍സര്‍ എന്നിവ അകറ്റുന്നതിന് പേരയിലയിലെ ആന്റി ബാക്ടീരിയല്‍ ഏജന്റുകള്‍ സഹായിക്കുന്നു.  പേരയുടെ ഇല ഉപയോഗിച്ച് പല്ലു തേയ്ക്കുന്നത് വളരെ ഫലപ്രദമാണ്.

പേരയില ഇട്ട് തിളപ്പിച്ച വെള്ളം സ്ഥിരമായി കുടിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിന് ഗുണകരമാണ്. അതുപോലെതന്നെ ഹൃദയ സംബന്ധമായ രോഗ സാധ്യതകളെ മാറ്റി നിർത്താനും പേരയിലയുടെ ഗുണങ്ങൾ സഹായിക്കുന്നു.വയറിളക്കം, ഗ്യാസ്ട്രബിള്‍ പോലുള്ള ഉദര സംബന്ധമായ പ്രശ്നങ്ങൾക്കും പേരയില ഉപയോഗിക്കുന്നത് ഉത്തമമാണ്.

ശരീരവേദന കൂടുതലുള്ളപ്പോഴും പേരയിലയിട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ ദേഹത്ത് ഒലിക്കുന്നത് നീര്‍കെട്ട് കുറയ്ക്കാന്‍ സഹായിക്കുന്നു.വൈറ്റമിൻ സി, എ, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യപരമായ നിരവധി ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. ദഹനത്തെ സഹായിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചർമ്മം മെച്ചപ്പെടുത്താനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും അവയ്ക്ക് കഴിയും.ആമാശയത്തിലെയും കുടലിലെയും പ്രശ്നങ്ങൾക്കും വേദനയ്ക്കും പ്രമേഹത്തിനും ചികിത്സിക്കാനും  പേരക്കയുടെ ഇലകൾ ഉപയോഗിക്കാം. ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനും പേരയില സഹായിക്കുന്നു.

guava leaves uses benefits: