kallipparawb

അപ്രതീക്ഷിതമായി വിരുന്നെത്തിയ നീലക്കുറിഞ്ഞി വസന്തം  പടികടന്നു. മലകയറിയെത്തുന്ന സഞ്ചാരികൾ കരിഞ്ഞുണങ്ങിയ കുറിഞ്ഞി പൂക്കൾ 

കണ്ട് നിരാശയോടെ മടങ്ങുകയാണ്. ഒരു മാസത്തിനിടെ രണ്ടു ലക്ഷത്തോളം പേരാണ് കള്ളിപ്പാറയിലെത്തിയത്.മഞ്ഞിൽ ഒളിപ്പിച്ച നീല വസന്തവുമായി ഒരു മാസം . സന്ദർശകരില്ലാതിരുന്ന കള്ളിപ്പാറ മലനിര സഞ്ചാരികളാൽ നിറഞ്ഞു. കഴിഞ്ഞ ഇരുപത് ദിവസങ്ങൾ സഞ്ചാരികളുടെ മനം നിറച്ച കുറിഞ്ഞിപ്പൂക്കളിൽ വളരെ കുറച്ചുമാത്രമാണ് ഇനി ശേഷിക്കുന്നത്.

 

 ഇപ്പോഴും സന്ദർശകരുടെ ഒഴുക്ക് നിലച്ചിട്ടില്ല. പ്രതീക്ഷയോടെയെത്തി നിരാശയോടെ മടങ്ങുകയാണ് എല്ലാവരും. ഒരിക്കലെങ്കിലും കാണണമെന്നാഗ്രഹിച്ച് എത്തിയ പൂക്കൾ‍ കുറച്ചെങ്കിലും കാണാൻ‍ കഴിഞ്ഞെന്ന ആശ്വാസത്തിൽ‍ മടങ്ങുന്നവരും ഉണ്ട്.കഴിഞ്ഞ നാല് വർഷമായി ശാന്തമ്പാറ പഞ്ചായത്തിന്റെ വിവിധ മലനിരകളിൽ നീലകുറിഞ്ഞികൾ  പൂവിടുന്നുണ്ട്.