TAGS

കണ്ണൂര്‍ പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ ഹസന്റെ വീടിനുനേരെ ആക്രമണം. സ്കൂളിലെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഹസനെതിരെ പോക്സോ കേസെടുത്തിരുന്നു. പോക്സോ  കേസ്  രാഷ്ട്രീയ പ്രേരിതമെന്ന് ഭാര്യ സഫീറ മനോരമ ന്യൂസിനോട് പറഞ്ഞു  .ഇന്നലെ വൈകിട്ട് കക്കയങ്ങാട്ടെ വീട്ടിലെത്തിയ ഒരു സംഘം തന്റെ തലയ്ക്കടച്ചുവെന്നും  സഫീറ പറഞ്ഞു.

 

പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട ഹസനെ മുഴക്കുന്ന് പൊലീസ് തിരയുന്നതിനിടെയാണ് ആരോപണവുമായി ഭാര്യ രംഗത്ത് എത്തിയിരിക്കുന്നത്. രാഷ്ട്രീയ പേരിതമാണ് കേസെന്നും സഫീറ പറഞ്ഞു. ഇന്നലെ വൈകിട്ട് 6 മണിയോടെ ഹസന്റെ വീട്ടിലെത്തിയ ഒരു സംഘം ചെട്ടി ചട്ടികളും ഷോക്കേസും അടിച്ചു തകർത്തു.

 

പാല ഹയർ സെക്കണ്ടറി സ്കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകനായ  ഹസ്സനെതിര സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥി പരാതിപ്പെട്ടത്. പരാതി സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു