സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണപരിപാടികള്‍ക്ക് പിന്തുണ നല്‍കി സിനിമാ താരങ്ങളും. കൊച്ചിയില്‍ എക്‌സൈസ് സംഘടിപ്പിച്ച ഫുട്‌ബോള്‍ മൽസരത്തിലാണ് താരങ്ങള്‍ ബൂട്ടണിഞ്ഞത്.

അമ്മ സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തിലാണ് താരങ്ങള്‍ മൽസരത്തിനെത്തിയത്. ടിനി ടോം,മണികണ്ഠന്‍,കൈലാഷ്,കലാഭവന്‍ പ്രചോദ് അടക്കമുള്ളവർ കളിയീൽ കസറി.  ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിനിരക്കുന്നത് സന്തോഷമുള്ള കാര്യമെന്ന് ഇടവേള ബാബു.താരസംഘടനയ്ക്ക് നിലവിലുള്ള ക്രിക്കറ്റ്,ബാഡ്മിന്റണ്‍ ടീമുകള്‍ക്കൊപ്പം ഇനി ഫുട്‌ബോള്‍ ടീമും ഉണ്ടാകുമെന്നും ഇടവേള ബാബു പറഞ്ഞു.സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണപരിപാടികള്‍ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് എക്‌സൈസ് പറഞ്ഞു .ലഹരി ഉപയോഗത്തേക്കുറിച്ച് വിവരം നല്‍കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായി. സ്‌കൂള്‍ വിദ്യാർഥികള്‍ക്കായും മൽസരം സംഘടിപ്പിച്ചിരുന്നു.

Film stars  supported the state government's anti-drug campaign