ലഹരിവിരുദ്ധ ക്യാംപെയിനിടെ ബാറില്‍ കയറി മദ്യപിച്ച രണ്ടു ഡിവൈഎഫ്ഐ നേതാക്കളെ സംഘടനയില്‍ നിന്ന് പുറത്താക്കി . തിരുവനന്തപുരം നേമം ഏരിയ കമ്മിറ്റിയിലാണ് അച്ചടക്ക നടപടി. ജില്ലാ കമ്മിറ്റിയംഗം അഭിജിത്ത് , ഏരിയ പ്രസിഡന്റ് ആഷിഖ് എന്നിവരെയാണ് പുറത്താക്കിയത്. ഇരുവരും ബാറില്‍ കയറി മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് നടപടിയെടുക്കാന്‍ ഡിവൈഎഫ്ഐ നിര്‍ബന്ധിതരായത്. അന്തരിച്ച പി.ബിജുവിന്റെ ഓര്‍മയ്ക്കായുള്ള ആംബുലന്‍സ് ഫണ്ടില്‍ നിന്ന് ഒരു ലക്ഷം തട്ടിയെടുത്തതില്‍ അന്വേഷണം നടത്താനും ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഏരിയ സെക്രട്ടറി മണിക്കുട്ടന്, ജില്ലാ കമ്മിറ്റിയംഗം നിതിന്‍ രാജിനെതിരെയുമാണ് അന്വേഷണം.
Alcohol drinking during anti-drug campaign; DYFI leaders expelled