രണ്ടുവയസും എട്ടുമാസവും മാത്രമുള്ള കുഞ്ഞുങ്ങളായിരുന്നു അവര്‍. ലഹരി തലയ്ക്ക് പിടിച്ച്, മക്കളേയും കൊണ്ട് പരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയ ആ പിതാവ് ‘എം.ഡി.എം.എ അടിച്ച് പ്രാന്തായി’ എന്ന് സ്വയം പറയുകയാണ്്. നെഞ്ചിലും മുഖത്തും അടിക്കുകയാണ്. തന്‍റെ മക്കളെ സംരക്ഷിക്കണം എന്നയാള്‍ക്കുണ്ട്. പക്ഷേ പറ്റുന്നില്ല. ലഹരി തലക്ക് പിടിച്ചാല്‍ മനുഷ്യനെന്താകും എന്നതിന് ഒരു ഉദാഹരണം മാത്രമാണിത്. നമുക്ക് ചുറ്റും എത്രയോ മനുഷ്യര്‍ ഈ രൂപത്തില്‍ കാണും. ഇന്ന് നാട്ടിലൊഴുകുന്ന ലഹരികളെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചിലത് പറയുകയാണ്.