TAGS

ഭക്തി നിര്‍ഭരമായി ചക്കുളത്ത്കാവ് പൊങ്കാല. ഇടവേളക്ക് ശേഷമെത്തിയ പൊങ്കാലയില്‍ ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്തു. പൊങ്കാല കിലോമീറ്ററുകളോളം നീണ്ടു.

 

രാവിലെയാണ് ക്ഷേത്രത്തിന് മുന്നില്‍ തയാറാക്കിയ പണ്ടാരഅടുപ്പിലേക്ക് ശ്രീകോവില്‍ നിന്ന് കത്തിച്ച ദീപം പകര്‍ന്നത്. പണ്ടാര അടുപ്പിലെ തീയില്‍ നിന്ന് ഭക്തരുടെ പൊങ്കാല അടുപ്പിലേക്ക് തീ പകര്‍ന്നു. പൊങ്കാല തിളച്ച് തൂകിയതോടെ നിവേദ്യം തുടങ്ങി. അന്‍പത് സംഘത്തെയാണ് നിവേദ്യച്ചടങ്ങുകള്‍ക്കായി നിയോഗിച്ചത്. കുത്തുവിളക്കിന് പിന്നില്‍ ദേവിയെ ആവാഹിച്ച പള്ളിവാളേന്തിയ വെളിച്ചപ്പാട് പുരോഹിതര്‍ക്ക് വഴികാട്ടി.

 

രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം നേരിട്ടെത്തി പൊങ്കാലയര്‍പ്പിക്കാന്‍ കഴിഞ്ഞ ഭക്തര്‍ക്കും സന്തോഷം എം.സി.റോഡില്‍ ചെങ്ങന്നൂര്‍ മുതല്‍ ത‌ിരുവല്ല കടന്നും പൊങ്കാലക്കലങ്ങള്‍ നിരന്നു. തിരുവല്ല അമ്പലപ്പുഴ റോഡില്‍ എടത്വവരെയും ഭക്തര്‍ നിരന്നു.