ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍  ശുപാര്‍ശ ചെയ്ത് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുത്.

തലപ്പൊക്കമല്‍സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവ പാടില്ല. രണ്ട് എഴുന്നള്ളിപ്പിനിടയില്‍ 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. 65 വയസ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ENGLISH SUMMARY:

New terms for prevent cruelty against elephants: Amicus curiae recommendations