TAGS

ചരിത്ര പ്രാധാന്യമുള്ള കാസര്‍കോട്ടെ ഹൊസ്ദുര്‍ഗ് കോട്ട കാടുപ്പിടിച്ചും പൊട്ടിപ്പൊളിഞ്ഞും നശിക്കുന്നു. കോട്ടയുടെ പുനരുദ്ധാരണത്തിനായി വിവിധ വകുപ്പുകള്‍ നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും എല്ലാം പാഴ് വാക്കായി.

 

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നാട് ഭരിച്ചിരുന്ന ഇക്കേരി രാജവംശമാണ് ഹോസ്ദുര്‍ഗ് കോട്ട നിര്‍മിച്ചത്.  പുതിയ കോട്ടയെന്നാണ് ഹൊസ്ദുര്‍ഗ് എന്ന കന്നഡ വാക്കിന്റെ അര്‍ഥം. ചരിത്രം തേടി പുതിയ കോട്ടയിലെത്തുന്നവര്‍ക്ക് പക്ഷെ നിരാശയാണ് ഫലം. 

 

പുരാവസ്തുവകുപ്പിന്റ ചുമതലയിലുള്ള കോട്ട രാത്രിയായാല്‍ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറും  കോട്ടയോടുള്ള അവഗണന ചരിത്രത്തോടുള്ള നീതി കേടാണന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.