TAGS

സംസ്ഥാനത്തെ ആദ്യ രാജ്യാന്തര ബീച്ച് ഫെസ്‌റ്റിവലിന് കാസർകോട്ടെ ബേക്കലിൽ തുടക്കം. ബേക്കലിന്‍റെ മനോഹാരിത രാജ്യാന്തര വിനോദ സഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തുകയാണ് മേളയുടെ ലക്ഷ്യം.

 

കാസർകോട്ടെ തനിമയും സംസ്കാരവും ലോകത്തോട് വിളിച്ചു പറയുകയാണ് പത്ത് ദിവസം നീളുന്ന മേള. ജില്ലയുടെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് മേള പുതിയ ചുവടുവയ്പ്പാകുമെന്നാണ് ടൂറിസം വകുപ്പിന്‍റെയും സംഘാടകരായ ബേക്കൽ റിസോർട്ട് ഡെവലപ്മെന്റ് കോർപ്പറഷന്റെയും പ്രതീക്ഷ.

 

മേളയെ ആഘോഷമാക്കി മാറ്റുകയാണ് നാട്ടുകാരും.മൂന്ന് വേദികളിലായി നടക്കുന്ന കലാ സാംസ്കാരിക പരിപാടികളും, മേളയ്ക്കായി സജ്ജീകരിച്ച ഇരുന്നൂറിലധികം സ്റ്റാളുകളും, നവോത്ഥാന ചിത്ര മതിലും മേളയിലെ വൈവിധ്യ അനുഭവങ്ങളാണ്. ജനുവരി രണ്ട് വരെ നടക്കുന്ന മേളയിൽ  രണ്ടായിരത്തോളം കലകാരൻമരും അണിനിരക്കും

 

Kerala to host its first international beach festival in Bekal