കാസര്‍കോട് പള്ളിക്കരയില്‍ പിതാവിനെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ചനിലയില്‍. പള്ളിക്കര സ്വദേശി പ്രമോദിനെയാണ് ഭാര്യവീട്ടിലെ കിണറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്നമാണ് മരണകാരണമെന്ന് സമൂഹമാധ്യമത്തില്‍ പ്രമോദിന്‍റെ ആത്മഹത്യാക്കുറിപ്പ്.
ഭാര്യാപിതാവാണ് പ്രമോദിന്‍റെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് പ്രമോദ് വിഹാഹമോചനം നേടിയിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് പിതാവ് അപ്പക്കുഞ്ഞിനെ തലയ്ക്കടിച്ച് കൊന്നത്. കേസില്‍ ജയിലിലായ പ്രമോദ് കഴിഞ്ഞ ഒക്ടോബറിലാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. കേസിന്‍റെ വിചാരണ നടപടികള്‍ പുരോഗമിക്കുമിക്കുന്നതിനിടെയാണ് വിവാഹമോചനം.
വിവാഹമോചിതയായ ഭാര്യ സ്വന്തം വീട്ടിലായിരുന്നു താമസം. ഭാര്യയേയും മകളെയും ചിലബന്ധുക്കള്‍ ഇടപെട്ട് തന്നില്‍ നിന്ന് അകറ്റിയെന്നും ആത്മഹത്യക്ക് കാരണം ഇവരാണെന്നും പ്രമോദ് പറയുന്നു. ഇന്നലെ രാത്രിയാണ് പ്രമോദ് കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കാസര്‍കോട് കലക്ടറേയും ജില്ലാപൊലീസ് മേധാവിയേയും ടാഗ് ചെയ്തുകൊണ്ടാണ് പ്രമോദ് പോസ്റ്റ് പങ്കുവച്ചത്.