തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പരാജയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മറ്റി അംഗങ്ങളെ കുറ്റപ്പെടുത്തി  അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. എ.കെ. ബാലൻ, ടി.പി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളായ പാർട്ടി കമ്മീഷന്റേതാണ്  കണ്ടെത്തൽ. എറണാകുളം ജില്ലാ സെക്രട്ടേറിയറ്റും, ജില്ലാ കമ്മറ്റിയും റിപ്പോർട്ട് ചർച്ച ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കമ്മറ്റിയിൽ പങ്കെടുക്കുന്നുണ്ട്.