മണ്ഡല പുനര്‍നിര്‍ണയത്തിനെതിരായ ചെന്നൈ സമ്മേളനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനോട് കൈകോര്‍ത്ത് നീങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 22ന് ചെന്നൈയില്‍ നടക്കുന്ന സമ്മേളനത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഒന്നിച്ച് നീങ്ങാനുള്ള സ്റ്റാലിന്‍റെ ക്ഷണം പിണറായി വിജയന്‍ സ്വീകരിക്കുകയായിരുന്നു.

എം. കെ. സ്റ്റാലിന്റെ ക്ഷണക്കത്ത് തമിഴ്നാട് മന്ത്രി പഴനിവേല്‍ ത്യാഗരാജനും ദക്ഷിണ ചെന്നൈ എം.പി. ഡോ. തമിഴച്ചി തങ്കപാണ്ഡ്യനും നേരിട്ട് എത്തിയാണ് പിണറായി വിജയനെ ക്ഷണിച്ചത്.