ഷാരൂഖ് ഖാനും, മമ്മൂട്ടിയും, ആസിഫ് അലിയും മുതല്‍ മിയാ ഖലീഫ വരെയുള്ളവരെ വ്യാജമായി അംഗത്വപട്ടികയില്‍ ചേര്‍ത്തവര്‍ക്കെതിരെ നടപടിക്കൊരുങ്ങി ലീഗ് നേതൃത്വം. സംസ്ഥാനകമ്മിറ്റി നിയോഗിക്കുന്ന അന്വേഷണ കമ്മിഷന്‍റെ റിപ്പോര്‍ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും നടപടി. തിരുവനന്തപുരം നേമത്താണ് അംഗത്വ പട്ടികയില്‍ ഇവരെ ചേര്‍ത്തത്. 

 

കഴിഞ്ഞ 31 ന് അവസാനിച്ച ലീഗ് അംഗത്വ ക്യാമ്പയിനിലാണ് നേതൃത്വത്തെ തന്നെ ഞെട്ടിച്ച് ഷാരൂഖ് ഖാന്‍,മമ്മൂട്ടി, ആസിഫ് അലി,പോണ്‍ താരം മിയാ ഖലീഫ് എന്നിവര്‍ അംഗങ്ങളായത്. ഇവര്‍ക്ക് അംഗത്വം നല്‍കിയതിന്‍റെ സ്ക്രീന്‍ ഷോട്ടാണിത്. നേമത്തെ കളിപ്പാന്‍കുളം വാര്‍ഡില്‍ നിന്നാണ് ഇവര്‍ക്ക് അംഗത്വം നല്‍കിയിരിക്കുന്നത്. വാര്‍ഡില്‍ നിന്നു പേരും, അനുബന്ധ വിവരവും ചേര്‍ത്ത് അപ്ലോഡ് ചെയ്താല്‍ പിന്നീട് സംസ്ഥാന ഐ.ടി കോര്‍ഡിനേറ്റര്‍ക്ക് മാത്രമേ ഇതു തുറന്നു പരിശോധിക്കാന്‍ കഴിയുകയുള്ളു. ഇങ്ങനെ പരിശോധിച്ചപ്പോഴാണ് ലീഗ് നേതൃത്വത്തിനു അമളി മനസിലായത്. നേ സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.പി.ബാവ ഹാജി വ്യാജ അംഗത്വം ചേര്‍ത്തവര്‍ക്കെതിരെയുള്ള നടപടി പ്രഖ്യാപിച്ചു

 

അടുത്തു ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ചു. റിപ്പോര്‍ടിന്‍റെ അടിസ്ഥാനത്തില്‍ കുറ്റക്കാരെ പുറത്താക്കാനാണ് ലീഗ് നേതൃത്വത്തിന്‍റെ ആലോചന