TAGS

കാഴ്‌ചയില്‍ പഞ്ഞിക്കെട്ട് പോലെ. രുചിച്ചാല്‍ നല്ല മധുരം. വേഗത്തിൽ അലിഞ്ഞില്ലാതാകുന്ന ബോംബെ മിഠായി തയാറാക്കുന്നത് വൃത്തിഹീനമായ സ്ഥലത്ത്. കൊല്ലം കരുനാഗപ്പളളിയില്‍ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിലാണ് നിരോധിത നിറം ചേര്‍ത്തുളള അനധികൃത മിഠായി നിര്‍മാണം കണ്ടെത്തിയത്. 

 

ബോംബെ മിഠായി, പഞ്ഞി മിഠായി എന്നൊക്കെ പേരുളളതും കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും കൊതിപ്പിക്കുന്നതാണ് ഇൗ മധുരം. എന്നാലിത് എവിടെ തയാറാക്കുന്നതാണെന്ന് ആരും കണ്ടിട്ടില്ല. കരുനാഗപ്പള്ളി പുതിയകാവില്‍ ഉത്തര്‍പ്രദേശുകാരായ തൊഴിലാളികള്‍ താമസിക്കുന്നയിടത്ത് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ സ്പെഷല്‍ ടാസ്ക് ഫോഴ്സ് നടത്തിയ പരിശോധനയിലാണ് ഏറ്റവും െഞട്ടിപ്പിക്കുന്ന കാഴ്ചകള്‍ കണ്ടത്. ശുചിമുറിയിലും മറ്റുമായി വൃത്തിഹീനമായ സ്ഥലത്ത് നിരോധിത നിറങ്ങള്‍ ചേര്‍ത്തായിരുന്നു ബോംെബ മിഠായിയുടെ ഉല്‍‌പ്പാദനം. തഴപ്പായിക്ക് നിറം നല്‍കുന്ന മിശ്രിതമാണ് ബോംബെ മിഠായിക്കും ഉപയോഗിച്ചത്. നാലു യന്ത്രങ്ങളും പിടിച്ചെടുത്തു.

 

കെട്ടിടം ഉടമ കരുനാഗപ്പളളി സ്വദേശി സക്കീര്‍ ഹുസൈനെതിരെയാണ് നടപടി. രണ്ടുദിവസത്തിനുളളില്‍ കെട്ടിടത്തിലുളള ഇരുപത്തിയഞ്ചുപേരെ ഒഴിപ്പിക്കും.