ഇന്ധനസെസിനും  പൊലീസ് നടപടികളിലും പ്രതിഷേധിച്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കറുത്ത വസ്ത്രങ്ങളണിഞ്ഞ് പ്രകടനം  നടത്തിയ പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി. ഒരു പൊലീസുകാരനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പരിക്കേറ്റു.

 

ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധം പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനെ തെരുവില്‍ നേരിടുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ നാലു റൗണ്ട്  ജലപീരങ്കിയും രണ്ടു റൗണ്ട്  ഗ്രനേഡും പ്രയോഗിച്ച പൊലീസ് സമരം പരിധിവിട്ടപ്പോള്‍ ലാത്തി വീശി .

 

ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പൊലീസിനെ മര്‍ദിച്ചു. സിപിഎം എ എസ് ആനന്ദിനെയാണ് ആക്രമിച്ചത്.  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കണ്ണിന്  പരിക്കേറ്റു.

 

മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ഉള്ളപ്പോഴായിരുന്നു ഏതാണ്ട് ഇരുന്നൂറ്  മീറ്റര്‍ ഇപ്പുറം ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസും  സമരക്കാരും ഏറ്റുട്ടിയത്. 

youth congress cliff house march