കളിയും ചിരിയും തമാശകളുമായി ജീവിച്ച്, ഒടുവില്‍ നൊമ്പരപ്പെടുത്തി സുബി സുരേഷ് കടന്നുപോയി. കളികള്‍ക്കും ചിരികള്‍ക്കും തമാശകള്‍ക്കും പിന്നില്‍ സുബി സ്വന്തം വേദനകള്‍ മറച്ചുവച്ചു എന്നതാണ് സത്യം. അധികമാര്‍ക്കും അറിയില്ലായിരുന്നു അവരുടെ ആരോഗ്യപ്രശ്നങ്ങള്‍. തന്‍റെ ആരോഗ്യപ്രശ്നങ്ങളെപ്പറ്റി അതിന്റെ ഗൗരവത്തെപ്പറ്റി സുബി പോലും മനസിലാക്കിയത് വൈകിയാണോ എന്നുതന്നെ സംശയിക്കണം. തുടക്കത്തില്‍ കണ്ടെത്തിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍പോലും കൃത്യമായി കഴിക്കാന്‍ ശ്രദ്ധിക്കാറില്ല എന്ന് സുബി തന്നെ പറഞ്ഞിരുന്നു. ആഹാരകാര്യങ്ങളിലും ഉണ്ടായിരുന്നു ഈ അശ്രദ്ധ. നിങ്ങളാരും അത്തരം അബദ്ധം കാണിക്കരുത് എന്ന് പറഞ്ഞാണ് സുബി അന്ന് ആ വിഡിയോ പോസ്റ്റ് ചെയ്തത്. അതുകൊണ്ടാണ് നമ്മള്‍ ഇക്കാര്യം സംസാരിക്കുന്നത്. മരണത്തിന് മുന്‍പും മരണത്തിലൂടെയും സുബി പഠിപ്പിക്കുന്നത് എന്താണ്?