kanhangadrailwayflyover1303

കാസര്‍കോട്ടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം കാല്‍നടയാത്രക്കാര്‍ക്കായി മേല്‍പ്പാലം വേണമെന്നാവശ്യം ശക്തമാകുന്നു. പാളം മുറിച്ചു കടക്കുന്നതിനിടയിലുള്ള അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് ഫോറം ഫോര്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മേല്‍പ്പാലത്തിനായി രംഗത്തിറങ്ങിയത്.



റെയില്‍വേ സ്റ്റേഷന് ഇരുവശത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. പാളം മുറിച്ച് കടന്നാണ് വിദ്യാര്‍ഥികള്‍  സ്കൂളിലെത്തുന്നത്. അതുകൊണ്ടുതന്നെ അപകടങ്ങളും പതിവാണ്. രണ്ടാഴ്ച മുമ്പാണ് പാളം മുറിച്ചു കടക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥി പവിത്ര ട്രെയിന്‍ തട്ടി മരിച്ചത്. നിരവധി തവണ ഇവിടെ മേല്‍പ്പാലം നിര്‍മിക്കാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും സാങ്കേതിക കാരണങ്ങള്‍ തടസപ്പെട്ടു. മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതു വരെ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ഫോറം ഫോര്‍ കൂട്ടായ്മയുടെ തീരുമാനം. 

 

Kanhangad railway station flyover