നൂറാം പിറന്നാളാഘോഷിക്കാനൊരുങ്ങുന്ന സര്‍ക്കസ് കുലപതി ജമിനി ശങ്കരനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. കണ്ണൂരിലെ വീട്ടില്‍ വിശ്രമിക്കുന്ന ജമിനി ശങ്കരന് ആരോഗ്യ സംരക്ഷണത്തിന് ചില നിര്‍ദേശങ്ങളും നല്‍കിയാണ് പിണറായി മടങ്ങിയത്.

വീട്ടിൽ വിശ്രമിക്കുന്ന ജമിനി ശങ്കരൻ മുഖ്യമന്ത്രിയെ കണ്ടതോടെ ഊർജം വീണ്ടെടുത്തു. മക്കളുടെ സഹായത്തോടെ ഏഴുന്നേറ്റിരുന്ന ശങ്കരൻ മുഖ്യമന്ത്രിയെ സ്നേഹത്തോടെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. 4 ദിവസമായി അച്ഛൻ ഭക്ഷണം കഴിക്കുന്നില്ലെന്ന് മക്കളായ അജയ് ശങ്കറും അശോക് ശങ്കറും മുഖ്യമന്ത്രിയോട് പറഞ്ഞു. എന്തെങ്കിലും കഴിക്കണമെന്ന മുഖ്യമന്ത്രിയുടെ സ്നേഹ നിർബന്ധത്തിന് ശങ്കരൻ വഴങ്ങി. മുഖ്യമന്ത്രി തന്നെ ജെമിനി ശങ്കരന്  ഇളനീർ  നൽകി. അതിനു ശേഷം  മധുരവും. 

നടക്കാൻ വിഷമമുണ്ടെന്നും അതിനാൽ ശുചി മുറിയിൽ പോകാനുള്ള പ്രയാസവും ജെമിനി ശങ്കരൻ മുഖ്യമന്ത്രിയോട് പറഞ്ഞു. ശുചി മുറിയിലേക്ക് പോകുമ്പോൾ വാക്കർ നിർബന്ധമായും ഉപയോഗിക്കണമെന്നു മുഖ്യമന്ത്രിയുടെ നിർദേശം. ഭക്ഷണവും മരുന്നും ക്യത്യമായി കഴിക്കണമെന്ന് പറഞ്ഞാണ് കണ്ണൂർ വാരത്തെ വീട്ടിൽ നിന്ന് മുഖ്യമന്ത്രി മടങ്ങിയത്.