TAGS

ഴക്കൂട്ടം കാരോട് ബൈപാസ് രണ്ടാം ഘട്ടത്തിന്റെ പണികള്‍ ഉടന്‍ പൂര്‍ത്തിയാകും. മുക്കോല മുതല്‍ കാരോട് വരെയുള്ള  പതിനാറ് കിലോമീറ്റര്‍പാതയിലാണ് അവസാനവട്ട മിനുക്ക് പണികള്‍ നടക്കുന്നത്.  ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ തിരുവനന്തപുരം നഗരത്തില്‍ പ്രവേശിക്കാതെ തമിഴ്നാട്ടിലേക്കുള്ള  യാത്ര അനായാസമാകും. എന്നാല്‍  അടിസ്ഥാന സൗകര്യങ്ങളൊരുക്കിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം 

 

രണ്ട് തവണ സംരക്ഷണ ഭിത്തിയിടിഞ്ഞ പുന്നക്കുളത്ത് പകലും രാത്രിയിലുമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നടപാതയുടെ പണിയും നടന്നുവരുന്നു. സര്‍വീസ് റോഡുകള്‍ വഴിയാണ് വഹനങ്ങളിപ്പോള്‍ കടന്നുപോകുന്നത്. പാതയോരത്ത് ടോയ്‌ലറ്റും, പാര്‍ക്കിങ് സൗകര്യവും, അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആംബുലന്‍സ് സേവനവും ലഭ്യമാക്കുമെന്നായിരുന്നു ഹൈവേ അതോറിട്ടിയുടെ പ്രഖ്യാപനം.  എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ യാതൊരു വ്യക്തതയുമില്ല.   

 

കോവളം മുതല്‍  പണി തീര്‍ന്ന ഭാഗം കഴിഞ്ഞ മാസം ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെ പ്രദേശത്ത് നിരവധി അപകടങ്ങളാണ് നടന്നത്.  അപായസൂചനകളോ നിരീക്ഷണ ക്യാമറകളോ സ്ഥാപിക്കാതെ തിടുക്കപ്പെട്ട് റോഡ് തുറന്നതില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.