TAGS

ഇരിങ്ങാലക്കുട കരുവന്നൂര്‍ പുത്തന്‍തോടുള്ള ഇറച്ചിക്കട ആരോഗ്യവിഭാഗം പൂട്ടിച്ചു. ഉപയോഗശൂന്യമായ മാംസം വിറ്റതിന്റെ പേരിലായിരുന്നു നടപടി. ബാക്കിയുള്ള മാംസം പിടിച്ചെടുത്ത് കുഴിച്ചുമൂടി. 

 

ഇരിങ്ങാലക്കുട കരുവന്നൂര്‍ പുത്തന്‍തോട് ഇറച്ചിക്കടയില്‍ നിന്ന് വാങ്ങിയ പോത്തറിച്ചിയില്‍ പുഴുവിനെ കണ്ടെത്തിയിരുന്നു. ഇറച്ചി വാങ്ങിയ വ്യക്തി ഉടനെ നഗരസഭാ കൗണ്‍സിലറെ വിവരമറിയിച്ചു. നഗരസഭയുടെ ആരോഗ്യവിഭാഗമെത്തി പരിശോധിച്ചു. മാംസം പഴയതാണെന്ന് കണ്ടെത്തി. കടയില്‍ ബാക്കിയുണ്ടായിരുന്ന പോത്തിറച്ചി പിടിച്ചെടുത്ത് കുഴിച്ചുമൂടി. കടയുടമയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി.   ഈസ്റ്റര്‍ തലേന്നായതിനാല്‍ ഒട്ടേറെ പേര്‍ പോത്തിറച്ചി വാങ്ങാന്‍ എത്തിയിരുന്നു. വിവരമറിഞ്ഞവര്‍ പോത്തിറച്ചി തിരിച്ചേല്‍പിച്ചു. ഇരിങ്ങാലക്കുട നഗരസഭയില്‍ അറവുശാലയില്ല. മറ്റിടങ്ങളിലെ അറവുശാലയില്‍ നിന്നുള്ള മാംസമാണ് വില്‍പനയ്ക്കായി കൊണ്ടുവരുന്നത്. ആരോഗ്യവിഭാഗത്തിന്റെ പരിശോധനയാകട്ടെ പേരിനു മാത്രവും.