റബ്ബർ ബോർഡിന്റെ 75-ാം വാ‍ർഷികാഘോഷങ്ങൾക്ക് കോട്ടയത്ത് തുടക്കമായി. എന്നാല്‍ കർഷക‍ർ അത്ര സന്തോഷത്തിൽ അല്ല. ഉദ്ഘാടന സമ്മേളനത്തിൽ റബ്ബ‍ർ മേഖലക്ക് ഗുണകരമാകുന്ന പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ല. വിലക്കുറവും വിലസ്ഥിരതാ പദ്ധതി നടപ്പാക്കാത്തതും കർഷകർക്കും നേതാക്കൾക്കും തിരിച്ചടിയാണ്. ഇതോടെ ആശ്വാസ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. റബ്ബറിന്റെ അടിസ്ഥാന വില 250 രൂപയെങ്കിലും ആക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് തോമസ് ചാഴിക്കാടൻ എംപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ, ത്രിപുര മുഖ്യമന്ത്രി മണിക് സാഹാ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ്മ എന്നിവർ ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു.

 

Rubber board 75 th anniversary celebration