keralacan

കാന്‍സര്‍ അതിജീവന സന്ദേശവുമായി മനോരമ ന്യൂസ് കേരള കാന്‍ ലൈവത്തണ്‍. കാന്‍സര്‍ അതിജീവിതര്‍ക്ക് മകള്‍ നന്ദിത ബോസിന്റെ പേരില്‍ ഒരുലക്ഷം രൂപയുടെ പുരസ്കാരം, ചടങ്ങില്‍ മുഖ്യാഥിതിയായിരുന്ന ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് പ്രഖ്യാപിച്ചു. ഗായികയും കാന്‍സര്‍ അതിജീവിതയുമായ എസ്.എസ്. അവനി പ്രഥമ പുരസ്കാരം ഏറ്റുവാങ്ങി. അതിജീവന പോരാട്ടത്തില്‍ പരാജിതര്‍ എന്നൊന്നില്ലെന്ന് സി.വി ‌. ആനന്ദബോസ് പറ​ഞ്ഞു. 

 

അതിജീവനം കളറാണെന്ന സന്ദേശത്തില്‍ ചിത്രകാരനും കാന്‍സര്‍ മുക്തനുമായ എബി എന്‍ ജോസഫിന്റെ പെയിന്റിങ്ങോടെ ലൈവതണി തുടക്കം. പ്രതിസന്ധികളെ മറികടക്കാന്‍ ശ്രമിച്ച മകള്‍, നന്ദിതാ ബോസിന്റെ അനുഭവം വിവരിച്ചു സി.വി ആനന്ദ ബോസ്. ഗായികയും കാന്‍സര്‍ അതിജീവിതയുമായ എസ്.എസ്. അവനി ചടങ്ങ് സംഗിതാര്‍ദ്രമാക്കി. 

 

രോഗ ശയ്യയിലിരിക്കെ നന്ദിത  ബോസ് രചിച്ച പുസ്തകം വേദിയില്‍ അവനിയ്ക്കും, സന്ധ്യാ രാജേന്ദ്രനും നല്‍കി പ്രകാശനം ചെയ്തു. മകളുടെ ഓര്‍മകള്‍, ആനന്ദബോസിനൊപ്പം കേട്ടിരുന്നവരുടെയും കണ്ണുനനയിച്ചു. മകള്‍ നന്ദിതാ ബോസിന്റെ പേരിലുള്ള പുരസ്കാരം സിവി. ആനന്ദബോസ് പ്രഖ്യാപിച്ചു. എസ്.എസ്. അവനി പ്രഥമ പുരസ്കാരം ഏറ്റുവാങ്ങി.

 

ലൈവത്തണില്‍ എബി എന്‍ ജോസഫ് പൂര്‍ത്തിയാക്കിയ ചിത്രം ബംഗാള്‍ ഗവര്‍ണര്‍ക്ക് സമ്മാനിച്ചു.ഫാം ഫെഡ് ലീഗല്‍ അഡ്വൈസര്‍ പി രാജന്‍ ബാനര്‍ജി, ആസ്റ്റര്‍ മെഡിക്കല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ വി. നാരയണന്‍ ഉണ്ണി, മലയാള മനോരമ എക്സിക്യൂട്ടിവ് എഡിറ്ററും ഡയറക്ടറുമായ ജയന്ത് മാമന്‍ മാത്യൂ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Manorama News Kerala Can Live with cancer survival message