പരിസ്ഥിതിലോല മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം നീക്കിയ സുപ്രീം കോടതി വിധി കേരളത്തിന് ആശ്വാസമാണ്. അതേസമയം ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പരിസ്ഥിതിലോല പ്രദേശത്തു നിന്ന് ഒഴിവാക്കുമോ എന്നതില്‍ വ്യക്തതയില്ലാത്തത് ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നു.
നിശ്ചിത വിസ്തീര്‍ണം വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഇക്കോടൂറിസം പദ്ധതികള്‍ഹോട്ടലുകളുടെയും റിസോട്ടുകളുടെയും പ്രവര്‍ത്തനം എന്നിവ പരിസ്ഥിതി ലോല മേഖലയില്‍ തുടരാം എന്നതാണ് സുപ്രീം കോടതി കേരളത്തിന് നല്‍കന്ന പ്രധാന ആശ്വാസം. അതേസമയം ഖനനം മലീനീകരണമഉണ്ടാക്കുന്ന വ്യവസായങ്ങള്‍ വന്‍കിട നിര്‍മാണങ്ങള്‍ എന്നിവക്കുള്ള നിരോധനം തുടരും. കേരളം സുപ്രീംകോടതിയോടും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തോടും ആവശ്യപ്പെട്ട പ്രധാനകാര്യം ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പരിസ്ഥിതിലോല പ്രദേശത്തു നിന്ന് ഒഴിവാക്കണമെന്നാണ്. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. സംസ്ഥാനത്തിന്‍റെ 30 ശതമാനം പ്രദേശവും വനമോ വനത്തോട് ചേര്‍ന്നതോ ആയതിനാല്‍ പരിസ്ഥിതി ലോല മേഖല നിലവില്‍വരുന്നത് പ്രായോയോഗിക ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ കോടതിയുടെ അന്തിമ തീരുമാനം നിര്‍ണായകമാകും. അതേസമയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതോടെ അടിസ്ഥാന സൗകര്യവികസനം പട്ടികവര്‍ഗ വിഭാഗത്തിലുള്‍പ്പെടുന്നവരുടെ വീടുകളുടെ നിര്‍മാണം എന്നിവ ഇനിമുതല്‍ മുന്നോട്ട് പോകും. അന്തിമ നോട്ടിഫിക്കേഷനോ കരട് നോട്ടിഫിക്കേഷനോ ഇറങ്ങിയ പ്രദേശങ്ങളിലെ നിയന്ത്രണങ്ങള്‍സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല.