ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങള്‍ സുപ്രീംകോടതിയില്‍. തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരം എഴുന്നള്ളിപ്പ് നടത്താനാവില്ലെന്ന് ഹര്‍ജിയില്‍. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യം. ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു.
ENGLISH SUMMARY:
Devaswoms have approached the Supreme Court requesting the removal of the restrictions on Elephant Procession