കാസർകോട് ജില്ലയുടെ ആദ്യ വനിതാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് പടിയിറങ്ങി. ജില്ലയിലെ രണ്ടു വർഷത്തെ സേവനത്തിനു ശേഷം സംസ്ഥാന ജല അതോറിറ്റി എംഡിയായാണ് കലക്ടറുടെ പടിയിറക്കം. റജിസ്ട്രേഷൻ ഐ.ജിയായ കെ.ഇൻപശേഖർ ആണ് പുതിയ ജില്ലാ കലക്ടർ. കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ 2021 ജൂലൈ 13നാണ് ജില്ലയുടെ 24-മത് കലക്ടറായി ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ചുമതലയേറ്റത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കലക്ടർ നടത്തിയ ഇടപെടലുകൾ ഏറെ പ്രശംസ പിടിച്ചുപറ്റി. കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള ധനസഹായം കൃത്യമായി എത്തിക്കുന്നതിന് കലക്ടർ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായി.
എൻഡോസൾഫാൻ ദുരിതം വിതച്ച കാസർകോടിന്റെ മണ്ണിൽ ദുരിതബാധിതർക്കായി ആശ്വാസത്തിന്റെ പുതിയ അന്തരീക്ഷം സൃഷ്ടിക്കാനും കലക്ടർക്ക് കഴിഞ്ഞിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 7171 ദുരിതബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ചുരുങ്ങിയ സമയത്തിനുള്ളില്‍ കലക്ടറുടെ നേതൃത്വത്തില്‍ നല്‍കാനായി. സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന് യാത്രയയപ്പ് നൽകി. രജിസ്ട്രേഷൻ ഐ.ജിയായ കെ.ഇൻപശേഖര്‍ കാസർകോട് ജില്ലാ കലക്ടറായി ഉടന്‍ ചുമതലയേല്‍ക്കും.
Bhandari Swagat Ranveerchand becomes first woman DC of Kasargod