amritaanniversary-03

അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് പരിചിതമാക്കിയ കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെ‍ഡിക്കല്‍ സയന്‍സ് രജത ജൂബിലിയുടെ നിറവില്‍. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന 25ാം വാര്‍ഷികാഘോഷങ്ങള്‍ ഞായാറാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് രണ്ട് മെ‍ഡിക്കല്‍ ഗവേഷണ സ്ഥാപനങ്ങളാണ് രജത ജൂബിലിയുടെ ഭാഗമായി അമൃത ആരംഭിക്കുന്നത്. 

1998 മേയ് 17ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് ഉദ്ഘാടനം ചെയ്ത കൊച്ചി ഇടപ്പള്ളിയിലെ അമൃത ആശുപത്രി 25 വര്‍ഷങ്ങള്‍ക്കിപ്പുറം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സസ് എന്ന പേരില്‍ രാജ്യാന്തര ചികിത്സാ സംവിധാനങ്ങളുള്ള കേന്ദ്രമായി മാറികഴിഞ്ഞിരിക്കുന്നു. അത്യാധുനിക ചികിത്സാ സങ്കേതങ്ങള്‍ ഉപയോഗിച്ച് രാജ്യത്തെ തന്നെ ആദ്യത്ത പല വൈദ്യശാസ്ത്ര നേട്ടങ്ങളും അമൃത സ്വന്തമാക്കി. ഇന്ത്യയില്‍ എറ്റവുമധികം റോബോട്ടിക് കരള്‍മാറ്റ ശസ്ത്രക്രിയ , രാജ്യത്തെ  ആദ്യ നാനോ ബയോ സെന്റര്‍ എന്നിവയെല്ലാം അമൃതയ്ക്ക് അവകാശപ്പെട്ട നേട്ടങ്ങളില്‍ ചിലതാണ്. വര്‍ഷം തോറും ഇരുപത്തിഅയ്യായിരത്തിലധികം രോഗികളാണ് വിദഗ്ധ ചികിത്സയ്ക്കായ് അമൃതയിലെത്തുന്നത്. എല്ലാവര്‍ഷവും നല്‍കുന്ന 40 കോടി രൂപയുടെ സൗജന്യചികിത്സക്ക് പുറമെ രജത ജൂബിലിയുടെ ഭാഗമായി 25 കോടി കൂടിയാണ് സൗജന്യചികിത്സാ പദ്ധതിക്കായി മാറ്റിവയ്ക്കുന്നത്. 

രജതജൂബിലിയുടെ ഭാഗമായി വൈദ്യശാസ്ത്ര ഗവേഷണത്തിനായി രണ്ട് കേന്ദ്രങ്ങള്‍ കൂടിയാണ് അമൃത കേരളത്തിന് സമ്മാനിക്കുന്നതും. ഗവേഷണകേന്ദ്രങ്ങളുടെ പ്രഖ്യാപനം രജതജൂബിലി ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വഹിക്കും.

 

Amit Shah to inaugurate silver jubilee celebrations at Amrita Institute of Medical Sciences