monkeyescaped

തിരുവനന്തപുരം മൃഗശാലയില്‍ പുതുതായി എത്തിച്ച ഹനുമാന്‍ കുരങ്ങുകളില്‍ ഒന്ന് ചാടിപ്പോയി. വൈകിട്ട് ആറുമണിയോടെ ചാടിപ്പോയ കുരങ്ങിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കുരങ്ങിനെ കാണുന്നവര്‍ അറിയിക്കണമെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.

 

മൃഗശാലയിലേക്ക് പുതിയ അതിഥികളായി എത്തിയ ഹനുമാന്‍ കുരങ്ങാണ് മൃഗശാല അധികൃതരെ വെട്ടിച്ച് ചാടി പോയത്.  കഴിഞ്ഞ ദിവസം തിരുപ്പതിയില്‍ നിന്നും എത്തിച്ച രണ്ടു കുരങ്ങുകളില്‍ പെണ്‍കുരങ്ങാണ് മൃഗശാലയുടെ മതില്‍ ചാടി ജനവാസമേഖലയിലേക്ക് പോയത്. വ്യാഴാഴ്ച സന്ദര്‍ശകരെ  കാണിക്കുന്നതിനുള്ള ചടങ്ങ് നടക്കാനിരിക്കെയാണ് കുരങ്ങ് മൃഗശാലയില്‍ നിന്ന് ചാടിയത്.  കൂടു തുറന്ന് കുരങ്ങുകളില്‍ ഒന്നിനെ പുറത്തേക്ക് ഇറക്കുന്നതിനിടെ അപ്രതീക്ഷിതമായി ചാടുകയായിരുന്നു. പ്രതീക്ഷിക്കുന്നതിനാക്കാള്‍ ഉയരത്തില്‍ ചാടിയ കുരങ്ങ് മൃഗശാല കോംമ്പൗണ്ടും കടന്നു പുറത്തേക്ക് പോകുകയായിരുന്നു.

 

Monkey escaped from Trivandrum Zoo