feverrr

സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. പത്തനംതിട്ട കൊടുമണ്‍ സ്വദേശികളായ മണി, സുജാത എന്നിവരാണ് മരിച്ചത്. ഇതോടെ രണ്ടാഴ്ചക്കുള്ളിൽ  എലിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ച്  ഇരുപത്തിയഞ്ചു പേര്‍ക്കാണ്  ജീവന്‍നഷ്ടമായത്.എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ആയിരം കടന്നു.മഴകൂടുന്തോറും പനിമരണങ്ങളും കൂടുന്നു. സംസ്ഥാനത്ത് ഇന്ന് എലിപ്പനിബാധിച്ച് ഒരാള്‍ക്കുകൂടി ജീവന്‍നഷ്ടമായി. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന പത്തനംതിട്ട കൊടുമണ്‍സ്വദേശിനി സുജാതയാണ് മരിച്ചത്.എറണാകുളം ജില്ലയിലാണ് സ്ഥിതി ഗൗരവതരം. ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ആയിരം കടന്നു. മുൻ മാസങ്ങളിൽ ഇല്ലാത്ത വിധം പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണവും ഉയർന്നു ഇന്നലെ മാത്രം 73 പേർക്കാണു ഡെങ്കിപ്പനി ബാധിച്ചത്. കുമാരപുരം, തൃക്കാക്കര, വാഴക്കുളം, രായമംഗലം, കാക്കനാട്, ഇടപ്പള്ളി, വല്ലാർപാടം, പെരുമ്പാവൂർ, വെങ്ങോല, കളമശേരി, കുട്ടമ്പുഴ എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്ത കേസുകൾ ഡെങ്കിപ്പനിയാണെന്നു സ്ഥിരീകരിച്ചു. ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപകമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ടെങ്കിലും  മന്ദഗതിയിലാണ് പ്രവർത്തനങ്ങൾ. നഗരത്തിലെ മാലിന്യപ്രശ്നവും ഗുരുതരമായി തുടരുന്നു.