തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ രണ്ടാമത്തെ അതിഥിയെത്തി. നെയ്യാറിൽ നിന്നെത്തിച്ച ദുർഗ എന്ന കടുവയാണ് പുതിയ അതിഥി. 2017 ൽ വയനാട്ടിലെ ചെതലയത്തു നിന്ന് പിടികൂടിയ 12 വയസ്സുള്ള കടുവയാണ് ദുർഗ. ക്വാറന്റീന്‍ സെന്ററിലാണ് ദുര്‍ഗയെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. മന്ത്രി കെ. രാജനടക്കമുള്ളവരെത്തിയാണ് ദുര്‍ഗയെ സ്വീകരിച്ചത്. രണ്ട് മാസം മുന്‍പ് 'വൈഗ'യെന്ന കടുവയെയും പുത്തൂരിലെത്തിച്ചിരുന്നു. 2024 തുടക്കത്തോടെ പാര്‍ക്ക് തുറക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വ്യക്തമാക്കി.