കണ്ണൂർ തളിപ്പറമ്പ് ദേശീയപാതയിൽ സീബ്രാലൈൻ മുറിച്ചു കടക്കുകയായിരുന്ന വിദ്യാർഥിനിയെ അമിതവേഗത്തില്‍വന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. കൈയ്ക്കും മുഖത്തും പരുക്കേറ്റ നരിക്കോട് സ്വദേശിനി പി.വി. അനന്യയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാനൂർ പുത്തൂർ ക്ലബിനു സമീപം ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ആറു വയസുകാരൻ മരിച്ചു. 

രാവിലെ 10.30 ഓടെ  പഠനാവശ്യത്തിന് തളിപ്പറമ്പ് ടൗണിൽ എത്തിയതായിരുന്നു അനന്യ. ബസ് സ്റ്റാൻഡിൽ ഇറങ്ങി സീമ്പ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ  വേഗതയിൽ വന്ന ബൈക്ക് അനന്യയുടെ ദേഹത്ത് ഇടിക്കുകയായിരുന്നു. 100 മീറ്റർ ദൂരത്തേക്ക് തെറിച്ചു വീണ  അനന്യയുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുഖത്തും കൈയ്ക്കും പരുക്കുണ്ട്. ഈ ഭാഗത്ത് അപകടം പതിവാണെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.

 

അപകടമുണ്ടായിട്ടും ആളുകളെ ശ്രദ്ധക്കാതെയുള്ള വാഹനങ്ങളുടെ ഓട്ടം തുടരുകയാണ്. ഹോം ഗാർഡോ സിഗ്നനൽ സംവിധാനമോ ഈ സീബ്ര ലൈനിന് സമീപത്തില്ല.കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുള്ള അൻവറിന്റെ മകൻ ഹാദി ഹംദാനാണ് ടിപ്പർ സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. സ്കൂട്ടർ ഓടിച്ച അൻവറിനെ സാരമായ പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം.