പാലക്കാട് നെല്ലിയാമ്പതി ചുരം റോഡില്‍ കാട്ടാനയിറങ്ങുന്നത് പതിവാകുന്നു. ഒരാഴ്ചയ്ക്കിടെ ചുരത്തില്‍ മൂന്നിടങ്ങളിലാണ് കാട്ടാന സഞ്ചാരികളുടെ ഗതാഗതം മുടക്കിയത്. വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്നാണ് വനംവകുപ്പിന്റെ മുന്നറിയിപ്പ്.
വഴിയില്‍ വന്യമൃഗങ്ങളുണ്ടാവും. ഗതാഗതം തടസപ്പെടുത്തും. യാതൊരു പ്രകോപനവും പാടില്ല. നെല്ലിയാമ്പതി ചുരം കയറും മുന്‍പ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചാരികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്. കാഴ്ച ആസ്വദിക്കുന്നതിനൊപ്പം വനംവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് സഞ്ചാരികള്‍ ചുരമിറങ്ങണമെന്ന് സാരം. ഒരാഴ്ചയ്ക്കിടെ റോഡില്‍ മൂന്നിടങ്ങളിലാണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചത്. ഒരു തരത്തിലും സഞ്ചാരികള്‍ക്ക് തടസമുണ്ടാക്കാതെ ആനക്കൂട്ടം വനത്തിലേക്ക് മാറുകയായിരുന്നു.
ആനക്കൂട്ടം റോഡില്‍ നിലയുറപ്പിച്ചെന്ന വിവരമറിഞ്ഞാല്‍ വേഗത്തില്‍ വനംവകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തും. പ്രകോപനം സൃഷ്ടിക്കാതെ ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തുന്നതിനാണ് പ്രഥമ പരിഗണനയെന്ന് നെന്മാറ ഡിഎഫ്ഒ.