ലോക ഫോട്ടോഗ്രാഫി ദിനമായ ഇന്ന് കാണാന്‍ പോകുന്നത് ഒരൂ കുടുംബത്തിലെ എല്ലാവരും ഫോട്ടോഗ്രാഫറുമാരായ കഥയാണ്, കണ്ണൂര്‍ ചക്കരക്കലിലെ കരുണാകരന്‍റെ വഴിയെ ക്ളിക്കടിച്ച ആറു പേര്‍ ഇന്ന് പ്രൊഫഷണല്‍ ഫോട്ടോഗ്രഫറുമാരാണ്.അവരെ പരിചയപ്പെടാം.
ചക്കരക്കൽ സ്വദേശിയായ എൻ.കരുണാകരൻ, സഹോദരങ്ങളായ സദാനന്ദൻ, മോഹനൻ, പ്രദീപൻ, പ്രദീപന്റെ ഭാര്യ റീന, കരുണാകരന്റെ ഭാര്യ സഹോദരൻ ദേവരാജ്, ചെറിയച്ഛന്റെ മകൻ സുരേഷ് എന്നിവര്‍ ചേര്‍ന്നതാണ് ഈ ഫോട്ടോഗ്രാഫി കുടുംബം.നമ്മുടെ ഫ്രയിമില്‍ പക്ഷേ മോഹനനും സുരേഷുമില്ല.മോഹനന്‍ ദുബായിലും സുരേഷ് കോഴിക്കോടും സ്റ്റുഡിയോ നടത്തുകയാണ്.
ക്യാമറയുടെ മാറുന്ന ഒരോ സാങ്കേതിതകത്വവും അറിഞ്ഞതാണ് കരുണാകരന്‍റെ ഫോട്ടോഗ്രാഫി ജീവിതം. പിന്നീട് ആ വഴിയെ നടക്കുകയായിരുന്നു അവര്‍ 6 പേരും
1980ലാണ് കരുണാകരനും സദാനന്ദനും ചേർന്ന് അഞ്ചരക്കണ്ടിയിൽ സന്ധ്യ സ്റ്റുഡിയോ തുടങ്ങുന്നത്. ഇതിനു ശേഷം പയ്യാവൂരിലും സ്റ്റുഡിയോ ആരംഭിച്ചു. സ്റ്റുഡിയോകളുടെ എണ്ണം കൂടിയതോടെയാണ് സഹായത്തിനു വേണ്ടി അടുത്ത സഹോദരനായ മോഹനൻ ഫൊട്ടോഗ്രഫി രംഗത്തെത്തുന്നത്.
പിന്നീട് മോഹനൻ ഗൾഫിലേക്ക് പോയി അവിടെ സ്റ്റുഡിയോ തുടങ്ങി. 1990 ല്‍ അടുത്ത സഹോദരൻ പ്രദീപന്‍ കരുണാകരന് സഹായത്തിനെത്തി.2013 മുതല്‍ പ്രദീപന്‍റെ ഭാര്യ റീനയും ഫോട്ടോഗ്രാഫറായി. ഇന്ന് രണ്ടു പേരും ഈ മേഖലയില്‍ സജീവം. സഹോദരി ഭർത്താവായ കരുണാകരനിൽ നിന്ന് ഫൊട്ടോഗ്രഫിയുടെ ബാലപാഠങ്ങൾ പഠിച്ച ദേവരാജ് ചെന്നൈ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഫൊട്ടോഗ്രഫി ജീവിതത്തിനു ശേഷം കഴിഞ്ഞ 15 വർഷമായി ഫ്രീലാൻസ് ഫൊട്ടോഗ്രഫറായി പ്രവർത്തിച്ചു വരുന്നു.ഫോട്ടോഗ്രാഫി കുടുംബത്തെ കാണാന്‍ ചലച്ചിത്ര താരം ജയസൂര്യയും കണ്ണൂരിലെ മലയാള മനോരമ ഒാഫിസിലെത്തി