TAGS

കാട്ടുകൊമ്പന്‍ പടയപ്പ മറയൂർ വിട്ട് മൂന്നാർ ഭാഗത്തേക്ക് മടങ്ങുന്നു. മൂന്നാർ -മറയൂർ അന്തർ സംസ്ഥാന പാതയിലൂടെ സഞ്ചരിച്ച ആന നയമക്കാട് എസ്റ്റേറ്റ് പരിസരത്താണ് നിലയുറപ്പിച്ചിട്ടുള്ളത് . രാത്രിയിൽ റോഡിൽ ഇറങ്ങിയ ആന വാഹനങ്ങൾ തടഞ്ഞു.

 

മൂന്നാറിൽ നിന്നും മറയൂരിലേക്ക് കുടിയേറിയത് രണ്ടുമാസം മുൻപാണ് . പോയ വഴിയെ പതുക്കെ തിരിച്ചിറങ്ങുകയാണ് കൊമ്പൻ . മറയൂരുകാരെ വിറപ്പിച്ചാണ് മൂന്നാറിലേക്കുള്ള മടക്കം. വാഹന യാത്രകരെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയെങ്കിലും പടയപ്പ ആക്രമിക്കുകയൊന്നും ചെയ്തില്ല.

 

 

നയമക്കാട് പരിസരത്ത് നിലയുറപ്പിച്ച ആന എട്ടാം മൈൽ പിന്നിട്ടാൽ എത്തുന്നത് മൂന്നാറിന്റെ ഭാഗമായ രാജമല ദേശീയ ഉദ്യാനത്തിന് സമീപത്തേക്കാണ്. പോകുന്ന വഴിയേ എല്ലാം തീറ്റ പരതിയാണ് സഞ്ചാരം.

 

Kattukomban Padayappa leaves Marayoor and returns to Munnar side