• മുറിക്കുള്ളിലെ സീലിങ്ങ് തകർന്നു
  • വീടിന്‍റെ ഭിത്തിക്കും വിള്ളല്‍
  • കൃഷി നശിപ്പിച്ച് പടയപ്പ

ഇടുക്കിയില്‍ വീണ്ടും കാട്ടാനകളുടെ ആക്രമണം. സിങ്കുകണ്ടത്ത് ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയുമാണ് ജനവാസമേഖലയിലിറങ്ങിയത്. സിങ്കുകണ്ടം കൂനംമാക്കൽ മനോജ് മാത്യുവിന്‍റെ വീട്, ചക്കക്കൊമ്പന്‍ ഇടിച്ചു തകർക്കാൻ ശ്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. മുറിക്കുള്ളിലെ സീലിങ്ങ് തകർന്നു. വീടിന്‍റെ ഭിത്തിക്കും വിള്ളലുണ്ട്. ദേവികുളം മിഡില്‍ ഡിവിഷനില്‍ ഇറങ്ങിയ കാട്ടാന പടയപ്പ ലയങ്ങളോട് ചേര്‍ന്നുള്ള കൃഷി നശിപ്പിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Wild elephant menace in Idukki