കൊല്ലം അഞ്ചലിൽ റോഡ് റോളർ കയറി യുവാവിന് ദാരുണാന്ത്യം. അലയമൺ കണ്ണങ്കോട് ചരുവിള വീട്ടിൽ വിനോദ് ആണ് മരിച്ചത്. അഞ്ചൽ ബൈപ്പാസിന്റെ പണിനടക്കുന്ന കുരിശ്ശിൻമുക്കിൽ രാത്രി പതിനൊന്നരയ്ക്കായിരുന്നു അപകടം.
റോഡ് റോളറിന് സമീപം കിടക്കുകയായിരുന്നു വിനോദ്. റോഡ് പണിക്കായി ഡ്രൈവർ രാത്രി വാഹനം മുന്നോട്ടെടുത്തപ്പോൾ തലയിലൂടെ കയറിയിറങ്ങി വിനോദ് തൽക്ഷണം മരിച്ചു. റോഡ് റോളറിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.