ബുധനാഴ്ച നറുക്കെടുക്കുന്ന തിരുവോണം ബംപര്‍ നിങ്ങള്‍ക്കടിച്ചാല്‍ ഒന്നാംസമ്മാനമായ 25 കോടി കൈപ്പറ്റാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്? ആദ്യം ലോട്ടറിയുടെ പിന്നില്‍ നിര്‍ദിഷ്ട സ്ഥലത്ത് ആധാര്‍കാര്‍ഡില്‍ ഉള്ളതുപോലെ പേരും മേല്‍വിലാസവും എഴുതി ഒപ്പിടണം. അതിനുശേഷം ലോട്ടറിയുടെ ഇരുവശത്തിന്‍റെയും ഫോട്ടോകോപ്പി എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തണം. ഈ ഫോട്ടോകോപ്പികള്‍ക്കൊപ്പം യഥാര്‍ഥ ടിക്കറ്റും കൂടി ബാങ്കിലോ ജില്ലാ ലോട്ടറി ഓഫീസിലോ ഹാജരാക്കണം.
ലോട്ടറി ടിക്കറ്റിന് പുറമെ, ബാങ്ക് അക്കൗണ്ട് രേഖകള്‍, ആധാര്‍, പാന്‍കാര്‍ഡ് എന്നിവയും വേണം. ആധാറിന്‍റെയും പാന്‍കാര്‍ഡിന്‍റെയും ഇരുപുറവും ഫോട്ടോസ്റ്റാറ്റ് എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി വേണം സമര്‍പ്പിക്കാന്‍. ലോട്ടറി ഓഫീസില്‍ നിന്നോ കേരള ലോട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ കിട്ടുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് സമ്മാനാര്‍ഹന്‍റെ രണ്ട് ഫോട്ടോകള്‍ ഒട്ടിക്കണം. ഫോട്ടോയില്‍ ഗസറ്റഡ് ഓഫീസറുടെ ഒപ്പും പേരും സീലും വേണം. ജന്‍ധന്‍, സീറോ ബാലന്‍സ് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക ഇടില്ല.
ബാങ്ക് വഴിയാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കില്‍ സമ്മാനാര്‍ഹന്‍ ബാങ്കിനെ അധികാരപ്പെടുത്തുന്നതടക്കം ആ ബാങ്കില്‍ നിന്നുള്ള കൂടുതല്‍ രേഖകളും ആവശ്യമാണ്. ഇതരസംസ്ഥാനക്കാരനാണ് ലോട്ടറിയടിക്കുന്നതെങ്കില്‍ എല്ലാരേഖകളും നോട്ടറി ഓഫീസര്‍ സാക്ഷ്യപ്പെടുത്തേണ്ടി വരും.
What are the documents required for receiving onam bumper lottery prize? Here is the answer..