onam-bumper-first-prize

ഓണം ബംപർ ലോട്ടറിയിടിച്ചത് വയനാട്ടിൽ നിന്ന് വിറ്റ ടിക്കറ്റിനാണെങ്കിലും സമ്മാനം ആർക്ക് എന്നതാണ് ചോദ്യം. സുൽത്താൻ ബത്തേരിയിൽ ബസ്റ്റാൻഡിനോട് ചേർന്നുള്ള എൻജിആർ ലോട്ടറി ഏജൻസിയിൽ നിന്നാണ് സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് വിറ്റുപോയത്. കർണാടകയോടും തമിഴ്നാടിനോടും അടുത്ത് കിടക്കുന്ന സ്ഥലമെന്നതും സഞ്ചാരികൾ ഒരുപാടെത്തുന്ന സ്ഥലമായതിനാലും കേരളത്തിന് പുറത്തേക്ക് സമ്മാനം പോകാനുള്ള സാധ്യതയും ഏജൻസിക്കാർ തള്ളികളയുന്നില്ല. 

Also Read: കൂലിപ്പണിക്കായി കേരളത്തിലെത്തി; ബംപർ വിറ്റ ഭാ​ഗ്യശാലി; കോടീശ്വരനായി നാ​ഗരാജു

ആർക്കാണ് ലോട്ടറിയടിച്ചതെന്ന് പറയാനാകില്ലെന്നാണ് എൻജിആർ ലോട്ടറി ഏജൻസി ഉടമ നാ​ഗരാജുവും സഹായിയും പറയുന്നത്. മൂന്ന് മാസം മുൻപ് ടിക്കറ്റ് വിൽപ്പന തുടങ്ങിയതാണ്, 600ലധികം ടിക്കറ്റുകൾ ഇതിനോടകം വിറ്റിട്ടുണ്ട്. ഓരോ ദിവസും ടൂറിസ്റ്റായും ആള് വന്ന് പോകുന്ന സ്ഥലമാണ്.   

മലയാളികളും തമിഴ്നാട്ടുകാരും കർണാടകകാരും എടുത്തിട്ടുണ്ട്, ആർക്കാണ് അടിച്ചതെന്ന് പറയാനാകില്ലെന്ന് ലോട്ടറി ഏജൻസിയിലെ തൊഴിലാളി പറഞ്ഞു.  കർണാടകയിൽ നിന്നും തമിഴ്മാട്ടിൽ നിന്നും ആളെത്തുന്ന സ്ഥലമാണ് ബത്തേരി. ആരാണ് എടുത്തതെന്ന് അറിയില്ലെന്ന് കട ഉടമ നാ​ഗരാജുവും പറഞ്ഞു. 

Also Read: ഓണം ബംപര്‍; കയ്യിൽ കിട്ടുക 15 കോടിയോ 12 കോടിയോ? ആർക്കൊക്കെ നികുതി നൽകണം

ജൂലൈ മാസത്തിൽ വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനവും എൻജിആർ ഏജൻസിയിൽ എത്തിയിട്ടുണ്ട്. ദൈവത്തിന്റെയും അച്ഛനമ്മയുടെയും ഭാ​ഗ്യമാണെന്നാണ് കടയുടമ നാ​ഗരാജു പറഞ്ഞത്. അന്യനാട്ടിൽ നിന്ന് വന്ന് ഇവിടെ കടയിട്ട് ഒന്നാം സമ്മാനം അടിച്ചത് വലിയ ഭാ​ഗ്യം എന്നാണ് നാ​ഗരാജുവിന്റെ വാക്കുകൾ. 

2008 ലാണ് നാ​ഗരാജു ജോലിക്കായി കേരളത്തിലെത്തുന്നത്. ബത്തേരിയിൽ കൂലിപണിക്കായി വന്നതാണ്. പിന്നീട് ഹോട്ടൽ പണിയെടുത്തു. ബത്തേരിയിലെ പല ലോട്ടറി കടകളിലും ജോലിക്കാരനായിരുന്നു. 5 വർഷം മുൻപാണ് സ്വന്തം ലോട്ടറി കട തുറന്നത്. ആദ്യമായിട്ടാണ് ബംപറടിക്കുന്നതെന്നും നാ​ഗരാജു പറഞ്ഞു.

ENGLISH SUMMARY:

Onam Bumper posiibly won by other state residents